Latest NewsNewsIndia

യുവാക്കളെ ലക്ഷ്യമിട്ട് ജമ്മുവിൽ ‘യൂത്ത് എംപവർമെന്റ് സെന്റർ’ സ്ഥാപിച്ച് ഇന്ത്യൻ ആർമി

ജമ്മു കശ്മീർ: മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി നൈപുണ്യ വികസന കോഴ്‌സുകളും, ഡി-അഡിക്ഷൻ ഡ്രൈവുകളും സംഘടിപ്പിക്കാൻ ജമ്മുവിൽ ‘യൂത്ത് എംപവർമെന്റ് സെന്റർ’ സ്ഥാപിച്ച് ഇന്ത്യൻ സൈന്യം.

യുവാക്കളുടെ ക്രിയാത്മകമായ ഇടപെടൽ സുഗമമാക്കുന്നതിനും മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ അവബോധം സൃഷ്‌ടിക്കുന്നതിനുമായി ജമ്മു മുനിസിപ്പൽ കോർപ്പറേഷൻ മുഖേന സിവിൽ അഡ്‌മിനിസ്ട്രേഷനുമായി ഏകോപിപ്പിച്ചാണ് ഈ കേന്ദ്രം ആരംഭിച്ചതെന്ന് സേനയുടെ വക്താവ് പറഞ്ഞു.

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപ്പിടിത്തം : വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് അത്ഭുതകരമായി

‘ജമ്മുവിലെ പ്രാദേശിക യുവാക്കളുടെ ശാക്തീകരണത്തിനായി വിവിധ നൈപുണ്യ വികസന കോഴ്‌സുകൾ, ഇവന്റുകൾ, പ്രഭാഷണങ്ങൾ, യുവാക്കളെ ലക്ഷ്യമിട്ടുള്ള പരിപാടികൾ എന്നിവ നടത്തുന്നതിന് വേണ്ടിയാണ് യൂത്ത് എംപവർമെന്റ് സെന്റർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കൂടാതെ, മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഡി-അഡിക്ഷൻ ഡ്രൈവുകൾ നടത്താനും ഈ വേദി ഉപയോഗിക്കും’ സേനാ വക്താവ് അറിയിച്ചു.

അണ്ണന്‍ ഒരിക്കലും എന്നെയും കുട്ടിയെയും നോക്കില്ല, അണ്ണന് ഭാര്യയും മക്കളും എന്ന ചിന്ത മാത്രമാണ് ഉള്ളത്

ജമ്മുവിലെ യുവാക്കളുടെ ഭാവി രൂപപ്പെടുത്തുന്നതിനും, മാറ്റമുണ്ടാക്കുന്നതിനും കേന്ദ്രം സഹായിക്കുമെന്ന് സൈന്യം വ്യക്തമാക്കി. മേഖലയിലെ യുവജനങ്ങൾക്കായി വികസന സംരംഭങ്ങൾ ഏറ്റെടുക്കുന്നതിൽ ഇന്ത്യൻ സൈന്യം എപ്പോഴും തോളോട് തോൾ ചേർന്ന് നിൽക്കുമെന്ന് ബ്രിഗേഡിയർ എൻആർ പാണ്ഡെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button