Latest NewsKeralaMollywoodNewsEntertainment

ആദ്യത്തെ പെണ്ണു കാണല്‍ ചടങ്ങിന് എന്നെ കൊണ്ടു പോയില്ല : വിവാഹ വിശേഷവുമായി കാര്‍ത്തിക് സൂര്യ

തന്റെ ചാനലിലെ ഡെയ്‌ലി വ്‌ളോഗിന്റെ നൂറാം എപ്പിസോഡിലാണ് താരം കല്യാണ വാര്‍ത്ത അറിയിച്ചത്.

യൂട്യബ് വ്‌ളോഗുകളിലൂടെ ആരാധകപ്രീതി നേടിയ അവതാരകൻ കാര്‍ത്തിക് സൂര്യ വിവാഹിതനാകുന്നു. ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ടെലിവിഷന്‍ ഷോയുടെ അവതാരകനാണ് കാർത്തിക്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള വിശദ വിവരങ്ങളുമായി ഇന്റലേക്‌സ് പോട്കാസ്റ്റ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.

read also : ഓടുന്ന ബസിൽ നിന്നും തെറിച്ചു വീണ യാത്രക്കാരി ബസിനടിയിൽപ്പെട്ട് മരിച്ചു

തന്റെ ചാനലിലെ ഡെയ്‌ലി വ്‌ളോഗിന്റെ നൂറാം എപ്പിസോഡിലാണ് താരം കല്യാണ വാര്‍ത്ത അറിയിച്ചത്. കാര്‍ത്തിക് തന്നെ കണ്ടെത്തിയ പെണ്‍കുട്ടിയെ പെണ്ണുകാണാനായി അച്ഛനും അമ്മയും കസിന്‍സും പോകുന്ന വിവരം കാര്‍ത്തിക് പങ്കുവച്ചു.

‘ഞാന്‍ നേരത്തെ കണ്ട് വച്ച പെണ്‍കുട്ടിയായത് കൊണ്ട്, ആദ്യത്തെ പെണ്ണു കാണല്‍ ചടങ്ങിന് എന്നെ കൊണ്ടു പോയില്ല. അച്ഛനും അമ്മയും ഒക്കെ പോയി പെണ്ണ് ചോദിക്കുകയായിരുന്നു. ഓകെ ആയ സാഹചര്യത്തില്‍ ഓഫിഷ്യല്‍ പെണ്ണുകാണലാണ് കഴിഞ്ഞ ദിവസം നടന്നത്. ഇനി അടുത്ത ചടങ്ങുകളിലേക്ക് കടക്കുകയാണെന്നും’- വീഡിയോയിൽ താരം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button