എസ് ആന്റ് ടി മ്യൂച്വൽ ഫണ്ടിനെ ഏറ്റെടുത്ത് എച്ച്എസ്ബിസി മാനേജ്മെന്റ്. ഇതോടെ, എൽ ആന്റ് ടി ഫിനാൻസ് ഹോൾഡിംഗ്സിന്റെ ഉടമസ്ഥതയിലുള്ള എസ് ആന്റ് ടി മ്യൂച്വൽ ഫണ്ട് എച്ച്എസ്ബിസിക്ക് സ്വന്തമായി. 3,500 കോടി രൂപയുടേതാണ് ഇടപാട് മൂല്യം. ഏറ്റെടുക്കൽ പൂർത്തിയായതോടെ എൽ ആന്റ് ടിയുടെ പേരിലുള്ള സ്കീമുകൾ എച്ച്എസ്ബിസി എന്ന തുടക്കപ്പേരിലാകും അറിയപ്പെടുക. ഒരേ കാറ്റഗറിയിൽ ഒന്നിലധികം ഫണ്ടുകൾ ഒരു ഫണ്ട് കമ്പനിയുടെ കീഴിൽ പാടില്ലെന്ന സെബിയുടെ നിർദ്ദേശ പ്രകാരമാണ് സ്കീമുകൾ ലയിപ്പിച്ചിരിക്കുന്നത്.
എൽ ആന്റ് ടി മ്യൂച്വൽ ഫണ്ട് സ്കീമുകളിലെ സ്പോൺസർഷിപ്പ്, ട്രസ്റ്റിഷിപ്പ്, മാനേജ്മെന്റ്, അഡ്മിനിസ്ട്രേഷൻ എന്നിവയാണ് എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്റ് ക്യാപിറ്റൽ മാർക്കറ്റ്സിന്റെ ഭാഗമാവുക. ഇതോടെ, എച്ച്എസ്ബിസി അസറ്റ് മാനേജ്മെന്റ് എന്ന പേരിലാകും പുതിയ കമ്പനി അറിയപ്പെടുന്നത്.
Also Read: അട്ടപ്പാടി ആശുപത്രിയിലെ നിരീക്ഷണ മുറിയിൽ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
Post Your Comments