![](/wp-content/uploads/2022/09/arrest.jpg)
പൊന്‍കുന്നം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേർ പൊലീസ് പിടിയിൽ. ഇളങ്ങുളം പനമറ്റം അമ്പലം ഭാഗത്ത് വേലംപറമ്പില്‍ അഖില്‍ അപ്പു (23), എലിക്കുളം ചേലച്ചൂട് കവല ഭാഗത്ത് കുന്നത്തോട്ട് എല്ബിന് ടോം (24), എലിക്കുളം ഉരുളിക്കുന്നം വയലില്‍ പടിഞ്ഞാറേതില്‍ ആദിത്യന് ബി. നായര്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൊന്‍കുന്നം പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Also : വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ എസ് ശർമ്മിള തെലങ്കാനയിൽ അറസ്റ്റിൽ
കഴിഞ്ഞദിവസം കൂരാലി പനമറ്റം റോഡില്‍ ആണ് സംഭവം. വഴിയരികില്‍ സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന പ്രശാന്തിനെ ബൈക്കിലെത്തി ഇവർ ആക്രമിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
എസ്ഐ കെ.ആര്. റെജിലാല്‍, നിസാര്‍, എഎസ്ഐ അജിത്ത്, സിപിഒമാരായ പ്രദീപ് അപ്പുക്കുട്ടന്, ബിനോയ് മോന് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Post Your Comments