KollamLatest NewsKeralaNattuvarthaNews

ക​ല്ല​ട​യാ​റി​ല്‍ കുളിക്കാനിറങ്ങിയ ര​ണ്ട് വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ദാരുണാന്ത്യം

ക​ണ്ട​ച്ചി​റ സ്വ​ദേ​ശി റോ​ഷി​ന്‍, ഏ​ഴാം​ചി​റ സ്വ​ദേ​ശി റൂ​ബ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: ​ക​ല്ല​ട​യാ​റി​ല്‍ കുളിക്കാനിറങ്ങിയ ര​ണ്ട് വി​ദ്യാ​ര്‍ത്ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു. ക​ണ്ട​ച്ചി​റ സ്വ​ദേ​ശി റോ​ഷി​ന്‍, ഏ​ഴാം​ചി​റ സ്വ​ദേ​ശി റൂ​ബ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : തൃശൂരിൽ ചെത്തുതൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി : ഒരാൾക്ക് പരിക്ക്, സുഹൃത്തിനായി തിരച്ചിൽ

ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് കു​ള​ത്തൂ​പു​ഴ ഭാഗത്താണ് സംഭവം. ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ സു​ഹൃ​ത്തു​ക്ക​ള്‍ ഒ​രു​മി​ച്ച് കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ഉണ്ടായത്. ഏ​ഴ് പേ​രാ​ണ് വെ​ള്ള​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്. ഇ​തി​നി​ടെ നാ​ലു പേ​ര്‍ ഒ​ഴു​ക്കി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടുപേ​രെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രാണ് ര​ക്ഷപ്പെടു​ത്തിയത്.

Read Also : വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചവര്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രം: കെ സുരേന്ദ്രന്‍

ര​ണ്ട് മ​ണി​ക്കൂ​റി​ലേ​റെ ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഒഴുക്കിൽപെട്ടവരുടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button