റിയാദ്: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ നിർദ്ദേശം നൽകി. ശക്തമായ മഴയ്ക്കും, വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.
Read Also: വിഴിഞ്ഞം സംഘര്‍ഷത്തില്‍ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി കെടി ജലീല്‍ എംഎല്‍എ രംഗത്ത്
ഇടിയോട് കൂടിയ മഴ, വെള്ളത്തിന്റെ കുത്തൊഴുക്ക് എന്നിവയ്ക്കുള്ള സാധ്യത മുൻനിർത്തി അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. മക്ക, മദീന, തബൂക്, ഹൈൽ, അൽ ജൗഫ്, നോർത്തേൺ ബോർഡർ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. കിഴക്കൻ പ്രവിശ്യ, അൽ ഖാസിം, റിയാദ്, അസിർ, ജസാൻ, അൽ ബാഹ മുതലായ ഇടങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
രാജ്യത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീർച്ചാലുകൾ, താഴ്‌വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് അറിയിച്ചു.
Post Your Comments