അമ്പലപ്പുഴ: തെരുവിൽ നിന്ന് കാരുണ്യ പ്രവർത്തകർ അവശനിലയിൽ പുന്നപ്ര ശാന്തിഭവനിൽ എത്തിച്ച വയോധികൻ മരിച്ചു. ആലപ്പുഴ ബസ് സ്റ്റാൻഡിൽ അവശനിലയിൽ കിടന്ന സോണി(64)യെ എയ്ഡ് പോസ്റ്റ് പൊലീസിന്റെ സഹായത്താൽ ഓട്ടോ ഡ്രൈവറാണ് ശാന്തിഭവനിലെത്തിച്ചത്.
Read Also : ഭർതൃവീട്ടിൽ യുവതിയുടെ ദുരൂഹ മരണം : പൊലീസിനെതിരെ ബന്ധുക്കൾ
കഴിഞ്ഞ ഒക്ടോബർ 10-ന് ആണ് ഇയാളെ ഇവിടെ എത്തിച്ചത്. കടുത്ത ക്ഷയരോഗിയായിരുന്ന ഇദ്ദേഹം ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.
മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും മക്കളും ഉണ്ടെന്നാണ് ഇദ്ദേഹം ശാന്തി ഭവനിൽ പറഞ്ഞിരുന്നത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പുന്നപ്ര ശാന്തി ഭവനുമായി ബന്ധപ്പെടണം. ഫോൺ: 0477-2287322, 9447403035.
Post Your Comments