ThiruvananthapuramKeralaNattuvarthaLatest NewsNews

ഇതര മതസ്ഥർക്ക് എതിരെ സഭ ഒരു തരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല: മന്ത്രി വിവേകത്തോടെ പ്രതികരിക്കണമെന്ന് കെസിബിസി

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ വിമർശനവുമായി കെസിബിസി. മന്ത്രി അഹമ്മദ് ദേവർകോവിലിൽ വിവേകത്തോടെ പ്രതികരിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

ഇതര മതസ്ഥർക്ക് എതിരെ സഭ ഒരു തരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ലെന്നും മന്ത്രിയുടെ പ്രസ്താവന പ്രശ്നം പരിഹരിക്കാൻ സഹായിക്കുമോയെന്ന് ചിന്തിക്കണമെന്നും കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാദർ ജേക്കബ് പാലയ്ക്കാപിള്ളിൽ പറഞ്ഞു. വിഴിഞ്ഞം സമരത്തെ സിപിഎം നേതാക്കൾ മോശമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ വലതുപക്ഷ ഗൂഢാലോചന നടക്കുന്നു: ആരോപണവുമായി എ വിജയരാഘവൻ

നേരത്തെ, മറ്റ് മതവിഭാഗങ്ങളുടെ വീടുകള്‍ ആക്രമിക്കപ്പെടുന്ന സ്ഥിതിയാണ് വിഴിഞ്ഞത്ത് ഉണ്ടായതെന്നും മതസൗഹാര്‍ദം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെങ്കില്‍ ലത്തീന്‍ അതിരൂപത കോടതി ഉത്തരവ് ലംഘിക്കില്ലായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button