Latest NewsKeralaNews

മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കണം, കേന്ദ്രത്തോട് ആവശ്യപ്പെട്ട് കെസിബിസി

കൊച്ചി: മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള കത്തോലിക്ക ബിഷപ്സ് കൗണ്‍സില്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. കഴിഞ്ഞ കുറെ ദിവസങ്ങളായി മണിപ്പൂരില്‍ നടക്കുന്ന കലാപം വളരെയേറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. രണ്ടു വിഭാഗങ്ങളായി സംസ്ഥാനത്തെ ജനങ്ങള്‍ പരസ്പരം ആക്രമിക്കുന്നതും സ്ഥാപനങ്ങളും വീടുകളും ആരാധനാലയങ്ങളും അഗ്‌നിക്കിരയാക്കുന്നതും അത്യന്തം അപലപനീയമാണ്. ഈ സംഘര്‍ഷത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തുതന്നെയായാലും സംഘര്‍ഷവും ആള്‍നാശവും ഇല്ലാതാക്കാന്‍ വേണ്ട സത്വര നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം എന്ന് അവര്‍ ആവശ്യപ്പെട്ടു.

Read Also: വിവാഹത്തിന് മുമ്പ് നിങ്ങളുടെ പങ്കാളിയുമായി ഈ വിഷയങ്ങൾ ചർച്ച ചെയ്യുക

ജനാധിപത്യത്തിന്റെ അമ്മയെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തിന് അന്ത്യം കുറിക്കാന്‍ പോന്ന വര്‍ഗീയ കലാപങ്ങള്‍ക്ക് അറുതി വരുത്താന്‍ ഉചിതമായ നടപടികള്‍ കൈകൊണ്ട് മണിപ്പൂരില്‍ സമാധാനം സംജാതമാക്കണമെന്നും വര്‍ഗീയ രാഷ്ട്രീയം ജനാധിപത്യത്തിന്റെ അന്തകന്‍ ആണെന്ന് സത്യം തിരിച്ചറിഞ്ഞ് സമാധാന സ്ഥാപനത്തിനായി ജനാധിപത്യ ഭരണ സംവിധാനത്തെ സ്‌നേഹിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ശക്തമായി രംഗത്തുവരണം എന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button