തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ബിഷപ്പുമാര്‍ പങ്കെടുത്തതിനെ വിമർശിച്ച മന്ത്രി സജി ചെറിയാൻ പ്രസ്താവന പിന്‍വലിച്ച് വിശദീകരണം നൽകണമെന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമിസ്. അതുവരെ കെസിബിസി സര്‍ക്കാരുമായി സഹകരിക്കില്ലെന്നും ക്ലീമിസ് പറഞ്ഞു.
‘ബിഷപ്പുമാര്‍ പങ്കെടുത്തതിനെക്കുറിച്ച് കുറിച്ച് സാംസ്‌കാരിക മന്ത്രി പറഞ്ഞത് ഉചിതമായില്ല. ബഹുമാനമില്ലാത്ത രീതിയിലാണ് സംസാരിച്ചത്. ഇത് ഏറ്റവും തീവ്രതയോടെ സര്‍ക്കാരിനെ അറിയിക്കുകയാണ്. അദ്ദേഹം ഈ പ്രസ്താവന പിന്‍വലിച്ച് വിശദീകരണം നല്‍കുന്നതവുരെ കെസിബിസിയുടെ പൊതുവായ സഹകരണം ഉണ്ടായിരിക്കുന്നതല്ലെന്ന് പരസ്യമായി അറിയിക്കുന്നു’ എന്നും സഭയുടെ ഒരു സ്വകാര്യ പരിപാടിയിൽ ക്ലീമിസ് പറഞ്ഞു.
read also: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇനി രണ്ട് ദിവസം, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ആര് വിളിച്ചാല്‍ ക്രൈസ്തവ സഭയുടെ പ്രതിനിധികള്‍ പോകണമെന്നത് തീരുമാനിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ല. പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും വിളിച്ചാല്‍ ആദരവോടെ പോകുകയെന്നതാണ് സഭാ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments