Latest NewsNewsBusiness

സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, നിരക്കുകൾ വർദ്ധിപ്പിച്ച് ഫെഡറൽ ബാങ്ക്

ഒരു മാസം മുതൽ ഒന്നര മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്

രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, രണ്ട് കോടിയിലധികം വരുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ നവംബർ 28 മുതൽ പ്രാബല്യത്തിലായി.

ഒരു മാസം മുതൽ ഒന്നര മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.25 ശതമാനവും, മൂന്ന് മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.50 ശതമാനവും പലിശ ലഭിക്കുന്നതാണ്. 91 ദിവസം മുതൽ 120 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.25 ശതമാനമായാണ് ഉയർത്തിയത്.

Also Read: ലക്ഷങ്ങള്‍ വില വരുന്ന മൊബൈല്‍ ടവര്‍ മോഷ്ടിച്ച് കവര്‍ച്ചാ സംഘം: പരാതിയുമായി മൊബൈല്‍ കമ്പനി

181 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശ ലഭിക്കും. 271 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.75 ശതമാനമാണ് പലിശ നിരക്ക്. ഒരു വർഷം മുതൽ 18 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനവും 18 മാസം മുതൽ 2 വർഷത്തിനുളളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 7.15 ശതമാനവും പലിശ ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button