കാക്കനാട്: കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് പരിസരത്ത് അഴിഞ്ഞാട്ടം നടത്തിയ ലഹരിസംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് ചാത്തൻവേലിമുകളിൽ ഹനാസ് ഷംസു(28), ഹനാസിന്റെ സഹോദരൻ ഷാജി(29), ചേരാനല്ലൂർ വടക്കും മനപറമ്പ് അൻസൻ(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഓജസ് ക്ലിനിക്കിനു സമീപമുള്ള ഗ്രൗണ്ടിൽ ഹെവി ഡ്രൈവിംഗ് ടെസ്റ്റ് പരിശീലനം നടക്കുന്നതിനിടെ സ്ഥലത്തെത്തിയ മൂന്നംഗ സംഘം കത്തിവീശി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഡ്രൈവിംഗ് സ്കൂൾ ബസ് തല്ലിത്തകർക്കുകയും പരിശീലകനെ മർദ്ദിക്കുകയുമായിരുന്നു.
Read Also : ഈ ദ്വീപിലേക്ക് പോയവർ ആരും തിരികെ വന്നിട്ടില്ല! ലോകത്തിലെ ഏറ്റവും ദുരൂഹമായ ദ്വീപ്!
ഡ്രൈവിംഗ് ടെസ്റ്റിനായി ഗ്രൗണ്ടിൽ നാട്ടിയിരുന്ന ഇരുമ്പു കമ്പി ഊരിയാണ് ഡ്രൈവിംഗ് സ്കൂൾ ബസിന്റെ ചില്ലുകൾ അടിച്ചുതകർത്തത്. ആക്രമണത്തിൽ പരിശീലകൻ പുതുശേരി പ്രിൻസ് ജോർജിന്റെ തലയ്ക്കും നെഞ്ചിനും പരിക്കേറ്റു.
തൃക്കാക്കര എസ്ഐ പി.ബി. അനീഷിന്റെ നേതൃത്വത്തിൽ ആണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments