ദോഹ: ഖത്തർ ലോകകപ്പിൽ അതിവേഗ ഗോൾ നേടി കാനഡയുടെ അൽഫോൻസോ ഡേവീസ്. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ രണ്ടാം മിനിറ്റിലാണ് ഡേവീസ് ഗോൾ നേടിയത്. ലോകകപ്പ് ചരിത്രത്തില്‍ കാനഡയുടെ ആദ്യ ഗോള്‍ കൂടിയാണ് ഡേവീസ് പേരിലാക്കിയത്. കഴിഞ്ഞ ലോകകപ്പിലും അതിവേഗ ഗോൾ വഴങ്ങിയത് ക്രൊയേഷ്യയാണ്.
കഴിഞ്ഞ ലോകകപ്പിലും സമാനമായി അതിവേഗ ഗോൾ വഴങ്ങിയ അനുഭവം ക്രൊയേഷ്യക്കുണ്ട്. പ്രീ ക്വാർട്ടറിൽ ഡെൻമാർക്ക് താരം മത്തിയാസ് ജോർജെൻസെനായിരുന്നു 58-ാം സെക്കൻഡിൽ ക്രൊയേഷ്യയെ ഞെട്ടിച്ചത്. പക്ഷേ മൂന്ന് മിനുറ്റിന് ശേഷം ക്രൊയേഷ്യ തിരിച്ചടിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഡെൻമാർക്കിനെ മറികടന്നപ്പോള്‍ ഫൈനലിൽ ഫ്രാൻസിന് മുന്നിലാണ് ക്രൊയേഷ്യയുടെ ജൈത്രയാത്ര അവസാനിച്ചത്.
Read Also:- സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല : നിരക്കറിയാം
അൽഫോൻസോ ഡേവീസ് റെക്കോര്‍ഡ് ഗോള്‍ നേടിയെങ്കിലും രണ്ടാം തോൽവിയോടെ കാനഡ ഫുട്ബോള്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ഒന്നിനെതിരെ നാല് ഗോളിന് ജയിച്ച ലൂക്ക മോഡ്രിച്ചും കൂട്ടരും പ്രീ ക്വാർട്ടർ പ്രതീക്ഷ സജീവമാക്കി. വ്യാഴാഴ്ച നടക്കുന്ന നിർണായക പോരാട്ടത്തിൽ ക്രൊയേഷ്യ ബെൽജിയത്തെ നേരിടും.
Post Your Comments