KeralaLatest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല : നിരക്കറിയാം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. ഗ്രാ​മി​ന് 4,855 രൂ​പ​യി​ലും പ​വ​ന് 38,840 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഒരു പവന്‍ സ്വര്‍ണത്തിന് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പ​വ​ന് 240 രൂ​പ വ​ർ​ദ്ധി​ച്ച ശേ​ഷം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ വി​ല മാ​റി​യി​ട്ടി​ല്ല. ന​വം​ബ​ർ 17ന് ​പ​വ​ന് 39,000 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന നി​ര​ക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണിയിലെ വില 4025 രൂപയാണ്.

Read Also : പു​ര​യി​ട​ത്തി​ൽ സം​ശ​യ​ക​ര​മാ​യി ചാ​ക്കു​കെ​ട്ട് : തുറന്നപ്പോൾ കണ്ടത് എട്ട് കിലോ കഞ്ചാവ്, പൊലീസ് അന്വേഷണം

സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ നിലവിലെ വിപണി വില 68 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button