കൊട്ടിയം: നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം തടവിലാക്കി. മയ്യനാട് മുക്കംചേരിയില് ചങ്ങാട്ട്ഹൗസില് മാടന് എന്ന ഷാജു ആണ് (30) അറസ്റ്റിലായത്.
Read Also : ‘സഞ്ജു സാംസണ്, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്’: ഖത്തർ ലോകകപ്പിലും സഞ്ജുവിന് പിന്തുണയുമായി ആരാധകർ
ജില്ല പൊലീസ് മേധാവി മെറിന് ജോസഫ് കലക്ടർ അഫ്സാന പര്‍വീണിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കലിനുത്തരവായത്. ഇരവിപുരം, കൊട്ടിയം സ്റ്റേഷനുകളിലായി വധശ്രമം, നരഹത്യശ്രമം, അക്രമം, അടിപിടി, വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം തുടങ്ങി കേസുകളില്‍ പ്രതിയാണ്.
ഇരവിപുരം സ്റ്റേഷന് ഇന്‍സ്പെക്ടർ ജിത്തിന്റെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. ഇയാളെ കരുതല്‍ തടങ്കലിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
Post Your Comments