KeralaLatest NewsIndia

അടുത്ത കേന്ദ്ര ബജറ്റിൽ കേരളത്തിനും വന്ദേ ഭാരത് തീവണ്ടി ലഭിച്ചേക്കും

ന്യൂഡല്‍ഹി: അടുത്ത കേന്ദ്രബജറ്റില്‍ പുതുതായി 300 മുതല്‍ 400 വരെ അതിവേഗ വന്ദേഭാരത് തീവണ്ടികള്‍ പ്രഖ്യാപിച്ചേക്കും. കേരളത്തിന് പ്രതീക്ഷനല്‍കുന്നതാണ് പദ്ധതി. അടുത്ത നാലുവര്‍ഷത്തില്‍ പുറത്തിറക്കുമെന്ന് മുൻപേ പ്രഖ്യാപിച്ച 475 വന്ദേഭാരത് തീവണ്ടികള്‍ക്ക് പുറമേയാകുമിത്. അടുത്ത സാമ്പത്തികവര്‍ഷത്തിനുള്ളില്‍ നൂറോളം വന്ദേഭാരത് തീവണ്ടികള്‍ രംഗത്തിറക്കിയേക്കും. രാജ്യത്താകെ അഞ്ച് വന്ദേഭാരത് സര്‍വീസുകളാണ് ഇപ്പോഴുള്ളത്. ദക്ഷിണേന്ത്യയില്‍ ചെന്നൈ-മൈസൂരു മാത്രം ആണ് ഇതുവരെ ഉള്ളത്.

അതിവേഗതീവണ്ടികളായ രാജധാനി, ശതാബ്ദി എന്നിവയ്ക്ക് പകരം അര്‍ധ അതിവേഗ തീവണ്ടിയായ വന്ദേഭാരതിനെ ഘട്ടംഘട്ടമായി അവതരിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള പുതിയ സര്‍വീസുകള്‍ തുടങ്ങുമ്പോള്‍ കേരളത്തിലേക്കും വന്ദേഭാരത് തീവണ്ടികള്‍ വന്നേക്കും. കഴിഞ്ഞദിവസം ധനമന്ത്രിമാരുടെ യോഗത്തില്‍ വന്ദേഭാരത് സര്‍വീസുകള്‍ കേരളം ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തിന്റെ സ്വന്തം അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈനിനെ ബിജെപി. രാഷ്ട്രീയമായി എതിര്‍ക്കുന്ന സാഹചര്യത്തില്‍ വന്ദേഭാരത് സര്‍വീസുകള്‍ നീട്ടാന്‍ കേന്ദ്രത്തിനും താത്പര്യമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button