ഡെറാഡൂണ്‍: നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പുമായി ഉത്തരാഖണ്ഡ് പോലീസ്. നിരോധനം ലംഘിച്ച് പ്രവര്‍ത്തനം തുടര്‍ന്നാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. നിരോധിച്ചിട്ടും ചില ഭാഗങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് രഹസ്യമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയത്.
Read Also: അഞ്ച് വര്‍ഷം മുന്‍പ് ജോലിക്കായി അബുദാബിയിലേയ്ക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി
കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച് ഉത്തരാഖണ്ഡ് പോലീസ് നോട്ടീസ് പുറപ്പെടുവിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനും, ക്യാമ്പസ് ഫ്രണ്ട് ഉള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ പോഷക സംഘടനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിരന്തരം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് സെപ്തംബര്‍ 28നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പോഷക സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍, നാഷണല്‍ കണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, ഇംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ സംഘടനകള്‍ക്കും നിരോധനമുണ്ട്.
Post Your Comments