മാനന്തവാടി: വയനാട് തവിഞ്ഞാൽ മേഖലയിൽ നിന്ന് കാണാതായ വൃദ്ധ ദമ്പതികളെ വനപ്രദേശത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊയിലേരി കുളപ്പുറത്ത് ജോസഫ്, അന്നക്കുട്ടി എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പേരിയ മേഖലയിൽ ആണ് ഇവരെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : കോണ്‍ഗ്രസിലെ വിവാദങ്ങള്‍ ഞാന്‍ ഉണ്ടാക്കിയതല്ല, പ്രശ്നങ്ങളില്‍ ആരോടും അമര്‍ഷമില്ല: ഡോ.ശശി തരൂര്‍ എംപി
നവംബർ 25-ന് തവിഞ്ഞാലിലെ ബന്ധുവീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ട ഇവരെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments