കോട്ടയം: പുതുപ്പള്ളിയിൽ വീടിനു സമീപത്ത് സൂക്ഷിച്ച നിലയിൽ 1.15 കിലോ കഞ്ചാവ് പിടിച്ചെടുത്തു. വീട്ടിൽ കഞ്ചാവ് ഒളിപ്പിച്ച പ്രതി ഓടി രക്ഷപ്പെട്ടു. പുതുപ്പള്ളി ഇരവിനല്ലൂർ കപ്പിലാമ്മൂട്ടിൽ സിജിൻ ജെ.എസ്. ആണ് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. കോട്ടയം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.വി. ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്. മുമ്പ് കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു സിജിൻ. ഇയാൾ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ടീമിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം എക്സൈസ് റേഞ്ച് ടീമിന്റെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്.
Read Also : എറണാകുളത്ത് കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിതെറിച്ച സംഭവം; 4 കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സസ്പെൻഷൻ
പ്രിവന്റീവ് ഓഫീസർമാരായ വിനോദ്, രാജേഷ്, മനോജ്കുമാർ, രാജീവ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ സിവിൽ എക്സൈസ് ഓഫീസർമാരായ ജ്യോതി, ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് കെ. നാണു, വനിതാ സിവിൽ എക്സൈസ് ഓഫീസർ സോണിയ, ഡ്രൈവർ അനസ്മോൻ എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. പ്രതിക്കായി അന്വേഷണം തുടരുകയാണ്.
Post Your Comments