ഇടുക്കി: സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. നിർമ്മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൗന്തി സ്വദേശി ഹരികുമാർ വാഴവര സ്വദേശി ജോബി എന്നിവർ ആണ് അറസ്റ്റിലായത്.
Read Also : സ്വകാര്യ ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരിയായ വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം
കട്ടപ്പന നിർമ്മല സിറ്റിയിൽ ആണ് സംഭവം. വാഹനം അറ്റകുറ്റപ്പണി ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാജുവിന്റെ മകൻ രാഹുൽ ഹരികുമാറിന്റെ ബൈക്ക് ഒരു യാത്രക്കായി എടുത്തിരുന്നു. യാത്രക്കിടെ വാഹനത്തിന് കേടുപാട് പറ്റിയത് അറ്റകുറ്റപ്പണി നടത്തിക്കൊടുക്കാമെന്ന് രാഹുലും അച്ഛൻ രാജുവും സമ്മതിച്ചു. എന്നാൽ, ഇത് വൈകിയതോടെയാണ് ഹരികുമാറും ജോബിയും ഇവരുടെ വീട്ടിലെത്തിയത്. വാക്ക് തർക്കത്തിനിടെയാണ് രാജുവിന് പരിക്കേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
തർക്കത്തിനിടെ ഹരികുമാറിനും പരിക്കേറ്റിട്ടുണ്ട്. പൊലീസ് പിടികൂടിയ ഹരികുമാർ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജോബിയെ പൊലീസ് സ്റ്റേഷനിലുമെത്തിച്ചു.
Post Your Comments