ThiruvananthapuramLatest NewsKeralaNattuvarthaNews

ഓ​ട്ടോ ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : ര​ണ്ടു​പേർ അറസ്റ്റിൽ

വ​ർ​ക്ക​ല സ്വ​ദേ​ശി സി​ബി, കൂ​ട്ടാ​ളി രാ​മ​ന്ത​ളി സ്വ​ദേ​ശി​യാ​യ അ​നീ​ഷ് എ​ന്നി​വ​രെയാണ് വ​ർ​ക്ക​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ പൊ​ലീ​സ് പിടിയിൽ. വ​ർ​ക്ക​ല സ്വ​ദേ​ശി സി​ബി, കൂ​ട്ടാ​ളി രാ​മ​ന്ത​ളി സ്വ​ദേ​ശി​യാ​യ അ​നീ​ഷ് എ​ന്നി​വ​രെയാണ് വ​ർ​ക്ക​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. ശി​വ​ഗി​രി തു​ര​പ്പി​ൻ മു​ഖ​ത്ത് താ​മ​സ​ക്കാ​ര​നാ​യ മ​നോ​ജി​നെ (കു​ട്ട​ൻ )കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : ഇടുക്കിയിലെ വീട്ടമ്മയെ അയൽവാസിയായ പൊതുപ്രവർത്തകൻ കൊലപ്പെടുത്തിയത് വിശ്വാസ്യത മുതലെടുത്ത്: വെള്ളം ചോദിച്ചു വീട്ടിലെത്തി

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴ​ര​യോ​ടെയാണ് സംഭവം. ഓ​ട്ടോ​റി​ക്ഷ​യി​ൽ വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മ​നോ​ജി​നെ ക​നാ​ൽ റോ​ഡി​ൽ വ​ച്ച് ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞു​നി​ർ​ത്തി​യ ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്നാം പ്ര​തി​യാ​യ സി​ബി​യ്ക്കെ​തി​രെ കാ​പ്പ ചു​മ​ത്താ​ൻ ശി​പാ​ർ​ശ ചെ​യ്യു​മെ​ന്ന് വ​ർ​ക്ക​ല എ​സ്എ​ച്ച്ഒ സ​നോ​ജ് അ​റി​യി​ച്ചു. ശ്രീ​കാ​ര്യം രാ​ജേ​ഷ് വ​ധ​ക്കേ​സി​ൽ മു​ഖ്യ ആ​സൂ​ത്രി​ക​നും കൊ​ല​യി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്ത ആ​ളാ​ണ് ഇ​യാൾ.

ക​ഴി​ഞ്ഞ ജൂ​ലൈ മാ​സം ഏ​ഴാം തീ​യ​തി രാ​ത്രി വ​ർ​ക്ക​ല​യി​ലെ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലും മു​ഖ്യ​പ്ര​തി​യാ​ണ് ഇ​യാ​ൾ. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button