IdukkiKeralaNattuvarthaLatest NewsNews

നാരകക്കാനത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയത് മോഷണത്തിനിടെയെന്ന് പൊലീസ്

വീടിനെയും വീട്ടുകാരെയും കുറിച്ച്‌ വ്യക്തമായ ധാരണയുള്ളവരാണു സംഭവത്തിനു പിന്നിലെന്ന് പൊലീസ്

ചെറുതോണി: നാരകക്കാനത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയത് മോഷണത്തിനിടെ നടന്ന കുറ്റകൃത്യമാണെന്ന് പൊലീസ്. വീട്ടമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പൊലീസ് അറിയിച്ചു.

Read Also : യു​വാ​വി​നെ ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു : ര​ണ്ടാം പ്ര​തി അറസ്റ്റിൽ

വീടിനെയും വീട്ടുകാരെയും കുറിച്ച്‌ വ്യക്തമായ ധാരണയുള്ളവരാണു സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കുറ്റവാളി വീട്ടിലെത്തി കൃത്യം നടത്തിയതെന്നാണു കരുതുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഒട്ടേറെ പ്രദേശവാസികളെയും അന്യ സംസ്ഥാന തൊഴിലാളികളെയും ചോദ്യം ചെയ്തു. ഏതാനുംപേര്‍ പൊലീസ് നിരീക്ഷണത്തില്‍ ഉള്ളതായിട്ടാണ് സൂചന.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് നാരകക്കാനം കുമ്പിടിയാമ്മാക്കല്‍ ചിന്നമ്മ ആന്റണിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞു മരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ മേല്‍നോട്ടത്തില്‍ കട്ടപ്പന ഡിവൈഎസ്പി നിഷാദ്മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button