
കൊല്ലം: യുവാവിനെ കത്തി ഉപയോഗിച്ച് ആക്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. പൂയപ്പള്ളി ജയന്തി കോളനിയിൽ പ്രജീഷ് ഭവനത്തിൽ പ്രജീഷ്(28) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്.
വള്ളിക്കുന്നം സ്വദേശി അച്ചുവിനെ പ്രജീഷും ഓടനാവട്ടം തുറവൂർ രാഹുൽ ഭവനത്തിൽ രാഹുലും(26) ചേർന്ന് ആക്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്. ഒന്നാം പ്രതി രാഹുൽ നേരത്തെ പിടിയിലായിരുന്നു. അച്ചുവും രാഹുലും അംഗങ്ങളായ വാട്ട്സാപ്പ് ഗ്രൂപ്പിലെ ചാറ്റിങ്ങ് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിലെക്ക് നയിച്ചത്.
Read Also : ഖത്തർ ലോകകപ്പില്‍ ബ്രസീലിന് തിരിച്ചടി: സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നെയ്മറിന് നഷ്ടമാകും
ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 11.30 ന് കരുനാഗപ്പള്ളിയിലെ ബാറിന് സമീപം ഇരുവരും ചേർന്ന് അച്ചുവിനെ മർദിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കഴുത്തിന് കുത്തി പരിക്കേൽപ്പിക്കുകയും ആയിരുന്നു.
കരുനാഗപ്പള്ളി എസിപി വി.എസ്.പ്രദീപ്കുമാറിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജു.വി യുടെ നേതൃത്വത്തിൽ എസ്ഐ മാരായ സുജാതൻ പിള്ള, ശ്രീകുമാർ, റസൽജോർജ്, എഎസ്ഐ മാരായ ഷാജിമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രജീഷിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments