CinemaLatest NewsIndiaNewsEntertainmentMovie Gossips

സായ് പല്ലവിയ്‌ക്കൊപ്പം അഭിനയിക്കില്ല:  നോ പറഞ്ഞ് പവൻ കല്യാൺ

ഹൈദരാബാദ്: പ്രേമമെന്ന ആദ്യ സിനിമയിലെ മലർ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് സായ് പല്ലവി . അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ് താരം. ഇപ്പോഴിതാ സായ് പല്ലവിയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണ്‍.

പവന്‍ കല്യാണിന്റെ പുതിയ ചിത്രമായ ‘ഭവദീയുഡു ഭഗത് സിംഗ്’ എന്ന സിനിമയില്‍ സായ് പല്ലവിയെ നായിക ആക്കുന്നതിനോട് താരം നോ പറഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെയ്‌ക്കൊപ്പം രണ്ടാമത്തെ നടിയായാണ് സായ് പല്ലവിയെ തീരുമാനിച്ചത്.

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്: ട്രിപ്പിൾ വിൻ രണ്ടാംഘട്ടത്തിൽ 580 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നോർക്ക റൂട്ട്‌സ്

സായ് പല്ലവി നേരത്തെ പവൻ കല്യാണിന്റെ സിനിമകൾ നിരസിച്ചിരുന്നുവെന്നും അതിനാലാണ് പുതിയ ചിത്രത്തിൽ താരത്തെ ഉൾപ്പെടുത്താൻ പവന്‍ കല്യാണ്‍ സമ്മതിക്കാഞ്ഞതെന്നുമാണ് റിപ്പോർട്ടുകൾ. ചിരഞ്ജീവിയുടെ ഭോല ശങ്കര്‍, വിജയ് ദേവരകൊണ്ട നായകനായ ഡിയര്‍ കോമ്രേഡ്, മഹേഷ് ബാബു നായകനാകുന്ന സരിലേരു നികെവ്വരു എന്നീ സിനിമകളും സായ് പല്ലവി നേരത്തെ നിരസിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button