KeralaLatest NewsNews

സായി പല്ലവിയുടെ നമ്പറായി വിദ്യാർഥിയുടെ ഫോൺ നമ്പർ നൽകി, മാപ്പ് പറഞ്ഞ് നിർമ്മാതാക്കൾ

സിനിമ ഇറങ്ങിയതിൽ പിന്നെ തനിക്ക് പഠിക്കാനും ഉറങ്ങാനും കഴിയാത്ത അവസ്ഥ

അനുവാദമില്ലാതെ ഫോൺ നമ്പർ സിനിമയൽ ഉപയോ​ഗിച്ചതിന് വിദ്യാർഥിയോട് മാപ്പ് പറഞ്ഞ് നിർമാതാക്കൾ. അമരൻ സിനിമയിൽ സായി പല്ലവി അവതരിപ്പിച്ച ഇന്ദു റെബേക്ക വര്‍ഗീസ് എന്ന കഥാപാത്രത്തിന്റെ ഫോൺ നമ്പറായി നൽകിയത് എഞ്ചിനിയറിങ് വിദ്യാർഥിയായ വാഗീശന്റെ ഫോൺനമ്പറായിരുന്നു. പിന്നാലെ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ വിദ്യാർഥി രം​ഗത്തെത്തി.

read also: പുതുവർഷം: 2025 ജനുവരി 1, 2 തീയതികളിൽ കുവൈറ്റിൽ പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചു

സിനിമ ഇറങ്ങിയതിൽ പിന്നെ തനിക്ക് പഠിക്കാനും ഉറങ്ങാനും കഴിയാത്ത അവസ്ഥയാണ് എന്നാണ് വിദ്യാർഥി പറഞ്ഞത്. 1.1 കോടി നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് വക്കീൽ നോട്ടീസും അയച്ചു. തുടർന്ന് കമല്‍ഹാസന്‍റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസ് ക്ഷമാപണവുമായി എത്തി.

വാഗീശനുണ്ടായ അസൗകര്യത്തില്‍ മാപ്പ് പറയുന്നെന്നും ചിത്രത്തില്‍ നിന്ന് വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ നീക്കിയെന്നും രാജ്കമല്‍ ഫിലിംസ് അറിയിച്ചു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത സിനിമയുടെ ഒടിടി പതിപ്പിലും ഈ നമ്പർ ഉണ്ടാകില്ല. എന്നാല്‍, നിര്‍മാതാക്കളുടെ പ്രതികരണം വൈകിയെന്ന് വാഗീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button