ThiruvananthapuramNattuvarthaLatest NewsKeralaNews

താലിബാന് സമാനമായ മതശാസനകള്‍ കേരളത്തില്‍ വിലപ്പോകില്ല: സമസ്ത നിലപാടിനെതിരേ വി മുരളീധരന്‍

തിരുവനന്തപുരം: കേരളത്തില്‍ മതനിയമങ്ങളില്‍ അധിഷ്ഠിതമായ രാഷ്ട്രങ്ങളിലേതുപോലുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ലോകമെങ്ങും ഫുട്‌ബോള്‍ ആവേശത്തില്‍ നില്‍ക്കുമ്പോള്‍ കേരളം കേള്‍ക്കുന്ന മതശാസനകള്‍ ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. ഫുട്‌ബോള്‍ ആരാധനയ്‌ക്കെതിരായ സമസ്ത നിലപാടിനെ വിമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘താലിബാന്‍ ഭരണമുള്ള അഫ്ഗാനിസ്ഥാനിലാണ് വിനോദങ്ങള്‍ക്ക് ഇത്തരത്തില്‍ വിലക്കുള്ളതായി കേട്ടിട്ടുള്ളത്. സമാനമായ മതശാസനകള്‍ കേരളത്തില്‍ ഇറക്കാന്‍ ആളുകള്‍ക്ക് ധൈര്യം കിട്ടുന്നത് എവിടെ നിന്നാണെന്ന് കേരള സമൂഹം ചിന്തിക്കണം. ഭാരതത്തിന്റെ അടിസ്ഥാനം മതനിയമങ്ങളല്ല ജനാധിപത്യ, മതനിരപേക്ഷ ഭരണഘടനയാണെന്ന് ഇത്തരമാളുകളെ ഓര്‍മിപ്പിക്കേണ്ടതുണ്ട്,’ വി മുരളീധരന്‍ വ്യക്തമാക്കി.

വയറിൽ കൊഴുപ്പ് അടിയുന്നത് തടയാൻ ചെയ്യേണ്ടത്

സര്‍ക്കാര്‍ ഉത്തരവുകളില്‍ ദളിത്, ഹരിജന്‍ തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കിയാല്‍ മാത്രം തുല്യനീതിയാകില്ലെന്ന് പിണറായി വിജയന്‍ മനസിലാക്കണമെന്നും ഭക്ഷണത്തിന്റെ പേരില്‍ ദളിതനെ തല്ലിക്കൊല്ലുന്ന സാമൂഹ്യസാഹചര്യം കേരളത്തില്‍ കണ്ടതാണെന്നും വി മുരളീധരന്‍ പറഞ്ഞു. ഭരണഘടനാ സംരക്ഷകര്‍ ചമയുന്നവരുടെ അവസരവാദ നിലപാടുകള്‍ ജനം തിരിച്ചറിയുന്നുണ്ടെന്നും തിരുവനന്തപുരത്ത് കേരള സാംബവസഭയുടെ എട്ടാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മന്ത്രി വി മുരളീധരന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button