
തൃശൂര്‍: ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്നു പേര് പിടിയില്‍. നെയ്യാറ്റിന്‍കര വെള്ളറട നാടാര്കോണം സ്വദേശികളായ ബിജോയ് (25), ലിവിന്‍സ്റ്റണ്‍ (21), മഹേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈ-തിരുവനന്തപുരം മെയിലില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു.
തൃശ്ശൂര്‍ ആര്‍പിഎഫും തൃശ്ശൂര്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റിനാര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
ചെന്നൈയില്‍ നിന്ന് ആലുവയിലേക്ക് വരുകയായിരുന്നു സംഘം. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് അറസ്റ്റിലായതെന്ന് അന്വേഷണസംഘം പറഞ്ഞു. പൊതുവിപണിയില്‍ 5 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments