CinemaMollywoodLatest NewsKeralaNewsEntertainmentMovie Gossips

ബാഷ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ‘എന്നാലും ന്റെളിയാ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: ലുക്കാ ചുപ്പി എന്ന ചിത്രത്തിന് ശേഷം സംവിധായാകൻ ആയിരുന്നു ബാഷ് മൊഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എന്നാലും ന്റെ അളിയാ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറുമൂട് നായകനായെത്തുന്ന ചിത്രം മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. ഗായത്രി അരുൺ നായിക ആയി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, ലെന, മീര നന്ദൻ, ജോസ്ക്കുട്ടി, അമൃത, സുധീർ പറവൂർ,എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, ക്യാമറ- പ്രകാശ് വേലായുധൻ, തിരക്കഥ- ബാഷ് മൊഹമ്മദ്, ശ്രീകുമാർ അറയ്ക്കൽ, മ്യൂസിക്- വില്യം ഫ്രാൻസിസ്, ഷാൻ റഹ്മാൻ, എഡിറ്റിംഗ്- മനോജ്, ഗാനരചന-ഹരിനാരായണൻ, സൗണ്ട് ഡിസൈൻ- ശ്രീജേഷ് നായർ, ഗണേഷ് മാരാർ, അസോസിയേറ്റ് ഡയറക്ടർ-പാർത്ഥൻ, പ്രൊഡക്ഷൻ ഡിസൈനർ- അജി കുട്ടിയാണി, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ഡെസോം, പ്രൊഡക്ഷൻ കാൻട്രോളർ- റിന്നി ദിവാകർ, കോസ്റ്റും- ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്- സജി കാട്ടാക്കട, അഡ്മിനിസ്‌ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ്- ബബിൻ ബാബു, വിഎഫ്എക്‌സ്- കോക്കനട്ട് ബെഞ്ച്, മാർക്കറ്റിങ്- ബിനു ബ്രിങ് ഫോർത്ത്, പിആർഒ- വാഴൂർ ജോസ്, സ്റ്റിൽ- പ്രേംലാൽ, വിതരണം- മാജിക് ഫ്രയിംസ് ഫിലിംസ്, മാർക്കറ്റിങ് ഏജൻസി- ഒബ്സ്ക്യൂറ ഡിസൈൻ- ഓൾഡ് മോങ്ക് എന്നയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button