KeralaLatest News

തിരുവനന്തപുരം നഗരസഭയിൽ പ്രതിഷേധിച്ച വനിതാ കൗൺസിലർമാരെ ഉടുതുണി പൊക്കി കാണിച്ചു: ഡെപ്യൂട്ടി മേയർക്കെതിരെ പോലീസിൽ പരാതി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരായ നിയമനക്കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നു. മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടാണ് യുഡിഎഫും ബിജെപിയും സമരം തുടരുന്നത്. അതിനിടെ സമരം ചെയ്യുകയായിരുന്ന യുഡിഎഫ് വനിതാ കൗൺസിലർമാരെ നഗരസഭാ ഡെപ്യൂട്ടി മേയർ പി കെ രാജു അപമാനിച്ചതായി പരാതി. വെള്ളിയാഴ്ച രാവിലെ നഗരസഭാ മെയിൻ ഓഫീസിൽ പ്രവേശിച്ച രാജു യുഡിഎഫ് വനിതാ കൗൺസിലർമാർ ഉൾപ്പെടെ ഉള്ളവരെ അസഭ്യം പറയുകയും ഉടുതുണി പൊക്കി കാണിക്കുകയും ചെയ്തു എന്നാണു പരാതി.

യുഡിഎഫ് തിരുവനന്തപുരം നഗരസഭാ പാർലമെന്ററി പാർട്ടി നേതാവ് പി പത്മകുമാറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്. അതേസമയം മേയറുടെ കത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കത്തിന്റെ ഒറിജിനൽ കണ്ടെത്താനായാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button