സസ്പെൻഡ് ചെയ്ത അക്കൗണ്ടുകൾ പുനസ്ഥാപിക്കാനൊരുങ്ങി ട്വിറ്റർ. അക്കൗണ്ടുകൾ തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് നവംബർ 23 മുതൽ 24 വരെ ഉപഭോക്താക്കൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള സർവേ സംഘടിപ്പിച്ചിരുന്നു. ഏകദേശം 3.16 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇതിൽ 72.4 ശതമാനത്തിലധികം പേർ സസ്പെൻഡ് ചെയ്ത അക്കൗണ്ടുകൾ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് അക്കൗണ്ടുകൾ പുനസ്ഥാപിക്കുന്നത്. അടുത്തയാഴ്ച മുതലാണ് അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം പിൻവലിക്കുക.
നിയമങ്ങൾ ലംഘിക്കുകയോ സ്പാമിൽ ഏർപ്പെടുകയോ ചെയ്യാത്ത അക്കൗണ്ടുകൾക്ക് പൊതുമാപ്പ് നൽകുമെന്ന് ഇതിനോടകം ട്വിറ്റർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വോട്ടെടുപ്പ് സംഘടിപ്പിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപ് മുൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അക്കൗണ്ടിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ട്വിറ്റർ നീക്കം ചെയ്തിരുന്നു. നിരവധി ഉപഭോക്താക്കൾ അനുകൂല നിലപാട് അറിയിച്ചതോടെയാണ് ട്രംപിന്റെ അക്കൗണ്ട് തിരികെ കൊണ്ടുവന്നത്.
Also Read: മൈഗ്രേയ്ൻ കുറയ്ക്കാനുള്ള ചില വഴികൾ ഇതാ!
Post Your Comments