ദോഹ: ഖത്തർ ലോകകപ്പില്‍ ഘാനയ്‌ക്കെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിനെ ചൊല്ലി വിവാദം. ഘാനക്കെതിരെ പെനാല്‍റ്റിയിലൂടെയാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചത്. എന്നാല്‍, ആ ഗോള്‍ റഫറിയുടെ സമ്മാനമാണെന്നാണ് ഘാന പരിശീലകന്‍ ഓഡോ അഡോ തുറന്നടിച്ചത്. മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടിനാവാതെ പോര്‍ച്ചുഗല്‍ കിതയ്ക്കുമ്പോഴാണ് 65-ാം മിനിറ്റില്‍ റഫറി പെനാല്‍റ്റി അനുവദിക്കുന്നത്.
ബോക്സിനുള്ളില്‍ റൊണാള്‍ഡോയെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. എന്നാല്‍, അമേരിക്കന്‍ റഫറി ഇസ്മയില്‍ എല്‍ഫാത്തിന്‍റേത് തെറ്റായ തീരുമാനമായിരുന്നുവെന്നാണ് ഇപ്പോള്‍ ഘാന പരിശീലകന്‍ വാദിക്കുന്നത്. അതൊരു തെറ്റായ തീരുമാനമായിരുന്നു. എന്തുകൊണ്ടാണ് വാര്‍ ഇടപെടാത്തതെന്ന് മനസിലാകുന്നില്ലെന്നും ഓഡോ അഡോ പറഞ്ഞു.
Read Also:- വോഡഫോൺ- ഐഡിയ വിയർക്കുന്നു, സെപ്തംബറിൽ നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് വരിക്കാരെ
‘ആരെങ്കിലും ഒരു ഗോൾ നേടിയാൽ അഭിനന്ദിക്കണം. പക്ഷേ, റൊണാള്‍ഡോയുടെ ഗോള്‍ ഒരു സമ്മാനമായിരുന്നു, ശരിക്കും ഒരു സമ്മാനം. ഇതേക്കുറിച്ച് ശാന്തമായ രീതിയിൽ റഫറിയോട് ചോദിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹം ഒരു മീറ്റിംഗിലാണെന്ന് പറഞ്ഞു. അര്‍ഹമായ മഞ്ഞക്കാര്‍ഡുകള്‍ ചിലത് ലഭിച്ചു. പക്ഷേ, കൗണ്ടര്‍ അറ്റാക്കുകള്‍ തടഞ്ഞതും ജഴ്സി പിടിച്ച് വലിച്ചതുമായ കാര്യങ്ങള്‍ക്ക് അവര്‍ക്ക് മഞ്ഞക്കാര്‍ഡുകള്‍ നല്‍കിയില്ല’ ഘാന പരിശീലകന്‍ പറഞ്ഞു.
Post Your Comments