മലപ്പുറം: ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയുടെ ശരീരത്തിൽ തൊടുകയും മോശമായി പെരുമാറുകയും ചെയ്ത മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്. മലപ്പുറം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ബിജുവിനെതിരെയാണ് യുവതി പരാതി നൽകിയിട്ടുള്ളത്. സംഭവത്തിൽ യുവതിയുടെ പരാതിയിന്മേൽ മലപ്പുറം വനിതാ പോലീസ് കേസെടുത്തു. ഇതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി.
നവംബർ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. റോഡ് ടെസ്റ്റ് നടക്കുമ്പോള്‍ വാഹനത്തിനുള്ളില്‍വെച്ച് ബിജു മോശമായി പെരുമാറിയെന്നും ശരീരത്തില്‍ കൈവെച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഡ്രൈവിങ് ടെസ്റ്റ് പൂര്‍ത്തിയായ ഉടന്‍ തന്നെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പഞ്ചസാര കയറ്റുമതിയുടെ പരിധി ഉയർത്തിയേക്കും, പുതിയ നീക്കവുമായി ഷുഗർ മിൽക്സ് അസോസിയേഷൻ
എന്നാൽ, യുവതി പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ബിജു ഒളിവിൽ പോകുകയായിരുന്നു. ഒളിവില്‍ പോയ പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. പ്രതിയെ കണ്ടെത്തനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ നേരത്തേയും സ്ത്രീകള്‍ക്കെതിരേ മോശമായി പെരുമാറിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.
Post Your Comments