ThiruvananthapuramLatest NewsKeralaNattuvarthaNews

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് പത്ത് വർഷം കഠിനതടവും പിഴയും

കിളിമാനൂർ സ്വദേശി ശരതി(30 ) നെയാണ് കോടതി ശിക്ഷിച്ചത്

തിരുവനന്തപുരം: ആറ്റിങ്ങലിൽ വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കിളിമാനൂർ സ്വദേശി ശരതി(30 ) നെയാണ് കോടതി ശിക്ഷിച്ചത്. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) കോടതി ജഡ്ജ് ടിപി പ്രഭാഷ് ലാൽ ആണ് ശിക്ഷ വിധിച്ചത്‌. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Read Also : ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ നടപടി വേണം; യുഡിഎഫ് ഇടുക്കി ജില്ല കമ്മറ്റി സമരം ശക്തമാക്കി

2017 -ൽ ആണ്‌ സംഭവം. പതിനേഴുകാരിയെ വീട്ടിൽ നിന്ന്‌ വിളിച്ച് കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് വിധേയയാക്കി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. മകളെ കാണാനില്ലെന്ന് കാണിച്ച്‌ അമ്മ നൽകിയ പരാതിയിലാണ്‌ പൊലീസ് കേസെടുത്തത്‌.

കിളിമാനൂർ സബ് ഇൻസ്പെക്ടർ ആയിരുന്ന ബി ബൈജു രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ആയിരുന്ന വി എസ് പ്രദീപ് കുമാറാണ്‌ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്‌. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം മുഹസിൻ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button