ErnakulamKeralaNattuvarthaLatest NewsNews

നി​ർ​ത്തി​യി​ട്ട ലോ​റി​യു​ടെ പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് ബൈ​ക്ക് യാ​ത്രക്കാരൻ മരിച്ചു

കോ​ത​മം​ഗ​ലം ത​ങ്ക​ളം മു​ണ്ടു​കു​ടി​യി​ൽ എ​ൽ​ദോ​സി​ന്‍റെ മ​ക​ൻ ജി​ന്‍റോ (റോ​ബി​ൻ-33) ആ​ണ് മ​രി​ച്ച​ത്

വാ​ഴ​ക്കു​ളം: നി​ർ​ത്തി​യി​ട്ട ലോ​റി​യു​ടെ പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് ബൈ​ക്ക് യാ​ത്രക്കാര​ൻ മ​രി​ച്ചു. കോ​ത​മം​ഗ​ലം ത​ങ്ക​ളം മു​ണ്ടു​കു​ടി​യി​ൽ എ​ൽ​ദോ​സി​ന്‍റെ മ​ക​ൻ ജി​ന്‍റോ (റോ​ബി​ൻ-33) ആ​ണ് മ​രി​ച്ച​ത്.

ക​ദ​ളി​ക്കാ​ട് പ​ന്നി​പ്പി​ള്ളി പാ​ല​ത്തി​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.20 ഓ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. ഇ​ട​വെ​ട്ടി​യി​ലു​ള്ള ഭാ​ര്യാ​വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി​വ​രു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​ട​ൻ ജി​ന്‍റോ​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനം; പ്രാഥമിക പട്ടികയിൽ 85 പേർ

സം​സ്കാ​രം ന​ട​ത്തി. യു​കെ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ജി​ന്‍റോ തി​ങ്ക​ളാ​ഴ്ച​യാ​ണ് നാ​ട്ടിലെ​ത്തി​യ​ത്. അ​മ്മ: ലി​സി. ഭാ​ര്യ: ബി​നു ഇ​ട​വെ​ട്ടി മാ​മ​ലാ​കു​ന്ന​ത്ത് കു​ടും​ബാം​ഗം. മ​ക​ൻ: സ്റ്റീ​വ് (മൂ​ന്നു മാ​സം).

 

shortlink

Related Articles

Post Your Comments

Related Articles


Back to top button