
ഫോർട്ട്കൊച്ചി: രണ്ടുകിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. മട്ടാഞ്ചേരി പച്ചക്കറി മാർക്കറ്റിന് സമീപം പണിക്കശ്ശേരി വീട്ടിൽ ഷിഹാബാണ് (35) അറസ്റ്റിലായത്.
ലഹരിക്കെതിരെ യുവാക്കൾ രൂപംനൽകിയ ‘സേവ് കൊച്ചി’ സംഘടനയിലെ പ്രവർത്തകർ നൽകിയ വിവരത്തെ തുടർന്നാണ് ഇയാളെ രണ്ടുകിലോ കഞ്ചാവുമായി പിടികൂടിയത്. കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്.
ഞായറാഴ്ച ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിക്ക് സമീപത്തുനിന്ന് 60ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിൽപനക്കായി സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവ് മട്ടാഞ്ചേരി ചേംബർ റോഡ് സ്റ്റാർ വളപ്പിലെ കെട്ടിടത്തിൽനിന്ന് കണ്ടെത്തുകയായിരുന്നു.
ഇയാൾക്ക് കഞ്ചാവ് കൈമാറിയ ഫോർട്ട്കൊച്ചി തുരുത്തി സ്വദേശികളായ ഫറാസ്, പെരേര എന്ന റിയാസ് എന്നിവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments