Life Style

ബെഡ് ഷീറ്റ് ആഴ്ചയില്‍ ഒരിക്കല്ലെങ്കിലും കഴുകിയില്ലെങ്കില്‍ മൂന്ന് രോഗങ്ങള്‍ ഉറപ്പ്

ബെഡ് ഷീറ്റ് കഴുകിയില്ലെങ്കില്‍ അപ്പെന്‍ഡിസൈറ്റിസ്, ന്യൂമോണിയ, ഗൊണോറിയ എന്നീ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു

കിടക്കയിലെ ബെഡ് ഷീറ്റ് നിങ്ങള്‍ ദിവസവും കഴുകാറുണ്ടോ? ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണോ കഴുകാറുള്ളത്? മാസത്തില്‍ എത്ര തവണയാണ് ബെഡ് ഷീറ്റ് കഴുകാറുള്ളത്. ബെഡ് ഷീറ്റുകള്‍ പതിവായി കഴുകിയില്ലെങ്കില്‍ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മോശം കിടക്ക ശുചിത്വം മൂന്ന് രോഗങ്ങളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Read Also: ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കണോ? മോട്ടോറോളയുടെ ഈ ഹാൻഡ്സെറ്റിനെ കുറിച്ച് കൂടുതൽ അറിയാം

ബെഡ് ഷീറ്റ് കഴുകിയില്ലെങ്കില്‍ അപ്പെന്‍ഡിസൈറ്റിസ്, ന്യൂമോണിയ, ഗൊണോറിയ എന്നീ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. ബെഡ് ഷീറ്റുകള്‍ പതിവായി മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് രോഗബാധിതരോ അണുബാധയോ ജലദോഷമോ പനിയോ ഉള്ള ആളുകള്‍ക്ക്. ഈ പൊടിയും ചിലരില്‍ അലര്‍ജിയ്ക്കും കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

ബെഡ് ഷീറ്റുകള്‍ മാറ്റാതിരിക്കുന്നത് ചൊറിച്ചില്‍,ചുമ,തുമ്മല്‍, ചര്‍മ്മ തിണര്‍പ്പ് എന്നിവയ്ക്ക് കാരണമാകും. കോശങ്ങളേക്കാള്‍ ധാരാളം ബാക്ടീരിയകള്‍ ശരീരത്തില്‍ ഉണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. തല്‍ഫലമായി, ഒരാള്‍ കിടക്കയില്‍ കിടക്കുമ്പോള്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ ബാക്ടീരിയകള്‍ വളരാന്‍ കഴിയുന്ന ഷീറ്റുകളിലേക്ക് കടക്കുന്നു. അവ ചര്‍മ്മത്തില്‍ തിരിച്ചെത്തിയാല്‍ അത് ഫോളിക്യുലിറ്റിസിന് കാരണമാകും. ന്യുമോണിയ, അപ്പെന്‍ഡിസൈറ്റിസ് തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.

അതിനാല്‍, ബാക്ടീരിയകളുടെയും രോഗങ്ങളുടെയും കേന്ദ്രമായി മാറുന്നത് തടയാന്‍ ഷീറ്റുകള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും കഴുകുന്നത് നല്ലതാണ്. എല്ലാ ദിവസവും രാവിലെ ഷീറ്റുകള്‍ നീക്കം ചെയ്യാനും അല്‍പനേരം വെയിലത്ത് സൂക്ഷിക്കാനും വീണ്ടും വയ്ക്കുകയും അണുക്കളില്‍ നിന്ന് മുക്തി നേടുന്നതിനോ അല്ലെങ്കില്‍ അവ കൂടുതല്‍ അടിഞ്ഞുകൂടുന്നത് തടയുന്നതിനോ സഹായകമാണ്.

മോശം കിടക്ക ശുചിത്വം വിവിധ രോഗങ്ങള്‍ക്ക് കാരണമാകും. നിങ്ങള്‍ എപ്പോഴെങ്കിലും വിയര്‍പ്പോട് കൂടി കിടക്കുകയാണെങ്കിലും രോഗങ്ങള്‍ പെട്ടെന്ന് പിടിപെടാം. നമ്മള്‍ ചിന്തിക്കേണ്ടത് വിയര്‍പ്പിനെ കുറിച്ച് മാത്രമല്ല നമ്മുടെ സ്വന്തം ചര്‍മ്മത്തെ കുറിച്ചും കൂടെയാണ്. നിങ്ങളുടെ ബെഡ്ഷീറ്റുകള്‍ വേണ്ടത്ര കഴുകിയില്ലെങ്കില്‍ പലതരത്തിലുള്ള ചര്‍മ്മരോഗങ്ങള്‍ക്ക് അത് കാരണമാകുന്നതായി സൈക്കോളജിസ്റ്റും ന്യൂറോ സയന്റിസ്റ്റുമായ ഡോ. ലിന്‍ഡ്‌സെ ബ്രൗണിംഗ് ലിന്‍ഡ്‌സെ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button