NewsMobile PhoneTechnology

ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കണോ? മോട്ടോറോളയുടെ ഈ ഹാൻഡ്സെറ്റിനെ കുറിച്ച് കൂടുതൽ അറിയാം

6.5 ഇഞ്ച് മാക്സ് വിഷൻ ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ബഡ്ജറ്റ് റേഞ്ചിൽ നിരവധി ഫീച്ചറുകൾ ഉള്ള സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. അത്തരത്തിൽ കുറഞ്ഞ വിലയിൽ വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. 10,000 രൂപയ്ക്ക് താഴെ സ്വന്തമാക്കാൻ കഴിയുന്ന മോട്ടോ ഇ40 സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയാം.

6.5 ഇഞ്ച് മാക്സ് വിഷൻ ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1,600 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. Unisoc T700 SoC പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.

Also Read: ഷവർമ പരിശോധന കർശനമായി തുടരും: മന്ത്രി വീണാ ജോർജ്

48 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിലാണ് മോട്ടോ ഇ40 വാങ്ങാൻ സാധിക്കുക. 1 ടിബി വരെ മെമ്മറി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കാൻ കഴിയുന്നതാണ്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് മുഖാന്തരം 9,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button