
ശ്രീകണ്ഠപുരം: ജൂനിയർ വിദ്യാർഥിയെ റാഗ്ചെയ്ത സംഭവത്തിൽ രണ്ടു സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. ബി.ബി.എ രണ്ടാംവർഷ വിദ്യാർത്ഥികളായ ടി.പി. അഫ്സൽ, എ. അജയൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജിൽ ആണ് കേസിനാസ്പദമായ സംഭവം. കോളജ് ഫ്രഷേഴ്സ് ഡേയിൽ ജൂനിയർ വിദ്യാർത്ഥിയായ കെ. അഭിജിത്തിനെ സാരി ധരിച്ച് നൃത്തം ചെയ്യാൻ നിർബന്ധിക്കുകയും നിരസിച്ചപ്പോൾ മർദ്ദിച്ചുവെന്നുമാണ് കേസ്.
Read Also : ഭർത്താവുമൊത്ത് പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മയ്ക്ക് ടിപ്പറിടിച്ച് ദാരുണാന്ത്യം
വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Post Your Comments