മുഹമ്മ: മണ്ണഞ്ചേരി എക്സൽ ഗ്ലാസ് പരിസരത്തുനിന്നും സാധനങ്ങൾ മോഷ്ടിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി ഇമ്രാൻ (21), ഉത്തർപ്രദേശ് സ്വദേശി മെഹമൂദ് (40) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : സര്ക്കാര് സ്കൂളിലെ പ്ലാവ് മുറിച്ച് സിപിഎം നേതാവ് വീട് പണിതു: പരാതിയുമായി നാട്ടുകാർ
ഇന്നലെ രാവിലെ 6.30-ന് ആണ് കേസിനാസ്പദമായ സംഭവം. എക്സൽ ഗ്ലാസ് കമ്പനിയുടെ തെക്കുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ നിന്നും ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ച ശേഷം പഴയ ഓഫീസ് റെക്കോർഡ്സ് അടങ്ങിയ കടലാസുകൾ ചാക്കിൽ കെട്ടി കൊണ്ടുപോകാൻ ശ്രമിച്ച നാലു തൊഴിലാളികളിൽ രണ്ടു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സിഐ പി.കെ. മോഹിതിന്റെ നേത്വത്വത്തിൽ എസ്ഐ കെ. ആർ ബിജു, ജൂണിയർ എസ്ഐ ഹരിശങ്കർ, എഎസ്ഐ മഞ്ജുഷ, സി പിഒ അനന്ദകൃഷ്ണൻ എന്നിവരാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments