AlappuzhaKeralaNattuvarthaLatest NewsNews

മോഷണക്കേസിൽ അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി ഇ​മ്രാ​ൻ (21), ഉ​ത്ത​ർപ്ര​ദേ​ശ് സ്വ​ദേ​ശി മെ​ഹ​മൂ​ദ് (40) എ​ന്നി​വ​രെ​യാ​ണ് മ​ണ്ണ​ഞ്ചേ​രി പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

മു​ഹ​മ്മ: മ​ണ്ണ​ഞ്ചേ​രി എ​ക്സ​ൽ ഗ്ലാ​സ് പ​രി​സ​ര​ത്തുനി​ന്നും സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി ഇ​മ്രാ​ൻ (21), ഉ​ത്ത​ർപ്ര​ദേ​ശ് സ്വ​ദേ​ശി മെ​ഹ​മൂ​ദ് (40) എ​ന്നി​വ​രെ​യാ​ണ് മ​ണ്ണ​ഞ്ചേ​രി പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സര്‍ക്കാര്‍ സ്‌കൂളിലെ പ്ലാവ് മുറിച്ച് സിപിഎം നേതാവ് വീട് പണിതു: പരാതിയുമായി നാട്ടുകാർ

ഇന്നലെ രാ​വി​ലെ 6.30-ന് ആണ് കേസിനാസ്പദമായ സംഭവം. ​എ​ക്സ​ൽ ഗ്ലാ​സ് ക​മ്പ​നി​യു​ടെ തെ​ക്കു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ൽ നി​ന്നും ഇ​രു​മ്പ് സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച ശേ​ഷം പ​ഴ​യ ഓ​ഫീ​സ് റെ​ക്കോ​ർ​ഡ്സ് അ​ട​ങ്ങി​യ ക​ട​ലാ​സു​ക​ൾ ചാ​ക്കി​ൽ കെ​ട്ടി കൊ​ണ്ടുപോ​കാ​ൻ ശ്ര​മി​ച്ച നാ​ലു തൊ​ഴി​ലാ​ളി​ക​ളി​ൽ ര​ണ്ടു പേ​രെ​യാ​ണ് പൊലീസ് അ​റ​സ്റ്റ് ചെ​യ്‌​ത​ത്.

സിഐ പി.കെ. മോ​ഹി​തി​ന്‍റെ നേ​ത്വ​ത്വ​ത്തി​ൽ എ​സ്ഐ കെ. ആ​ർ ബി​ജു, ജൂ​ണിയ​ർ എ​സ്ഐ ഹ​രി​ശ​ങ്ക​ർ, എഎ​സ്ഐ ​മ​ഞ്ജു​ഷ, സി ​പിഒ അ​ന​ന്ദ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാണ് അ​ന്വേ​ഷ​ണം നടത്തിയ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button