Latest NewsKerala

സര്‍ക്കാര്‍ സ്‌കൂളിലെ പ്ലാവ് മുറിച്ച് സിപിഎം നേതാവ് വീട് പണിതു: പരാതിയുമായി നാട്ടുകാർ

കോട്ടയം: വൈക്കം മറവന്‍ തുരുത്ത് സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ മുറ്റത്ത് നിന്നുരുന്ന പ്ലാവ് വെട്ടി വീട് പണിതതായി സിപിഎം ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ ആരോപണം. യുപി സ്‌കൂളിന്റെ വളപ്പില്‍ നിന്നിരുന്ന കുട്ടികള്‍ അമ്മച്ചി പ്ലാവെന്ന് വിളിച്ചിരുന്ന മരമാണ് സിപിഎം നേതാവായ വിടി പ്രതാവന്‍ മുറിച്ചെടുത്തത്. ഇയാള്‍ മറവന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. ചട്ടങ്ങള്‍ ലംഘിച്ചാണ് ഇയാള്‍ പ്ലാവ് മുറിച്ചത് എന്നാണ് നാട്ടുകാരുടെ ആരോപണം.

പൊതു സ്ഥലത്തെ മരം മുറിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പാലിക്കാതെയായിരുന്നു പ്ലാവ് മുറിച്ചത്. അതേസമയം തടി വെട്ടാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചുവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍, വനം വകുപ്പ് പരിശോധന നടത്തിയില്ല. സ്‌കൂളില്‍ നില്‍ക്കുന്ന മരം മുറിക്കുവാന്‍ വിദ്യാഭ്യാസ ഓഫീസില്‍ പോലും അറിയിച്ചില്ല. മരത്തിന്റെ കൊമ്പുകള്‍ ഉണങ്ങിയെന്ന് സ്‌കൂളില്‍ നിന്ന് പരാതി ലഭിച്ച ഉടനെ മരം മുറിച്ച് കൊണ്ട് പോകുകയാണ് പ്രതാപന്‍ ചെയ്തത്. നാട്ടുകാർ ഇതിനെതിരെ പരാതി നൽകാനൊരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button