തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4825 രൂപയും പവന് 38,600 രൂപയുമായി.
രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വർണവില ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു.
Read Also : ഞാന്‍ വഞ്ചിക്കപ്പെട്ടു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു
അതേസമയം, 17, 18 തീയതികളില്‍ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. 39,000 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
നവംബര്‍ 4-ന് രേഖപ്പെടുത്തിയ 36880 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞവില.
Post Your Comments