മുട്ടം: സ്വകാര്യ സ്ഥാപനത്തിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. വൈക്കം പുത്തൻതറയിൽ ബിനീഷിനെ (44)യാണ് മുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : സര്ക്കാര് സ്കൂളിലെ പ്ലാവ് മുറിച്ച് സിപിഎം നേതാവ് വീട് പണിതു: പരാതിയുമായി നാട്ടുകാർ
കോട്ടയം എംആർഎഫിൽ ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. കോളപ്ര മഞ്ഞക്കുഴിയിൽ വിനീഷിൽ നിന്നും പ്രതി ഒന്നര ലക്ഷം രൂപ ആണ് തട്ടിയെടുത്തത്.
പ്രതിക്ക് വൈക്കം സ്റ്റേഷനിലും ജോലി തട്ടിപ്പുമായി ബന്ധപ്പെട്ടു കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മുട്ടം സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments