KannurKeralaNattuvarthaLatest NewsNews

സ്കൂൾ വിദ്യാർത്ഥിനികളെ റോഡിൽ പീഡിപ്പിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ

തിരുമേനി സ്വദേശി പ്രാപ്പൊയിൽ പുതിയകത്തെ മുഹമ്മദ് റിയാസിനെയാണ് (30) പൊലീസ് പിടികൂടിയത്

കാഞ്ഞങ്ങാട്: സ്കൂൾ വിദ്യാർത്ഥിനികളെ റോഡിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. തിരുമേനി സ്വദേശി പ്രാപ്പൊയിൽ പുതിയകത്തെ മുഹമ്മദ് റിയാസിനെയാണ് (30) പൊലീസ് പിടികൂടിയത്. കണ്ണൂരിലെ ലോഡ്ജിൽ വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, എസ്.ഐ അരുണൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Read Also : മലപ്പുറത്ത് വീണ്ടും ഷെയർ മാർക്കറ്റ് തട്ടിപ്പ്: നൂറിലധികം ആളുകൾ തട്ടിപ്പിന് ഇരയായതായി പൊലീസ്, നാലംഘ സംഘം അറസ്റ്റിൽ

ഈ മാസം ഏഴിന് വൈകീട്ട് 3.30നാണ് സംഭവം. സ്കൂൾ വിട്ടു പോവുകയായിരുന്ന 13-15 വയസ്സുള്ള വിദ്യാർത്ഥിനികളെയാണ് ബൈക്കിലെത്തി തടഞ്ഞുവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്.

വിദ്യാർത്ഥികൾ നൽകിയ വിവരമനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം കണ്ണൂരിലെ ലോഡ്ജിലെത്തിയതായി വിവരമറിഞ്ഞത്. ദിവസങ്ങളായി റിയാസിനെ പിന്തുടർന്ന പൊലീസിനോട് കാഞ്ഞങ്ങാട്ട് എത്താമെന്നുപറഞ്ഞ് പലതവണ കബളിപ്പിച്ചിരുന്നു. അതിനിടയിലാണ് ഫോൺ ലൊക്കേഷൻ കണ്ടെത്തി പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. സംഭവത്തിനുശേഷം കേരളം വിട്ട റിയാസ് കർണാടകയിൽ താമസിച്ചിരുന്നു.

രണ്ട് പോക്സോ കേസുകൾ ചുമത്തി അറസ്റ്റ് ചെയ്ത മുഹമ്മദ് റിയാസിനെ കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button