KannurLatest NewsKeralaNattuvarthaNews

ബൈക്കിലെത്തിയ രണ്ടുപേർ വയോധികയുടെ മാല കവർന്നതായി പരാതി

പാറാലിലെ കളത്തുംകണ്ടി വീട്ടിൽ കാരായി ശോഭയുടെ ഒന്നരപ്പവനുള്ള സ്വർണമാലയാണ് കവർന്നത്

കൂത്തുപറമ്പ്: ബൈക്കിലെത്തിയ രണ്ടുപേർ വയോധികയുടെ മാല കവർന്നതായി പരാതി. പാറാലിലെ കളത്തുംകണ്ടി വീട്ടിൽ കാരായി ശോഭയുടെ ഒന്നരപ്പവനുള്ള സ്വർണമാലയാണ് കവർന്നത്.

കൂത്തുപറമ്പ് പാറാൽ നിങ്കിലേരി റോഡിൽ ഞായറാഴ്ച വൈകീട്ട് 5.10ഓടെയാണ് സംഭവം. വീട്ടിൽ നിന്നും ഇറങ്ങി കൂത്തുപറമ്പ് ഭാഗത്തേക്ക് നടന്നുപോകുന്നതിനിടയിൽ ബൈക്കിലെത്തിയ സംഘം മാല കവരുകയായിരുന്നു. ഹെൽമറ്റ് ധരിച്ച ഇവർ തൊപ്പി ഉപയോഗിച്ച് മുഖവും മറച്ചിരുന്നതായി വയോധിക വ്യക്തമാക്കി.

Read Also : മറ്റാരെയും ജീവിതപങ്കാളിയായി സങ്കൽപ്പിക്കാനാകില്ല, കാമുകിയുടെ മൃതദേഹത്തെ വിവാഹം ചെയ്ത് 27കാരന്‍ 

കൂത്തുപറമ്പ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button