KannurLatest NewsKeralaNattuvarthaNews

പള്ളിക്കുന്നിലെ ടര്‍ഫില്‍ മോഷണം : പ്രതി അറസ്റ്റിൽ

പേരാവൂർ സ്വദേശി മത്തായിയാണ് (58) അറസ്റ്റിലായത്

കണ്ണൂര്‍: പള്ളിക്കുന്നിലെ ടര്‍ഫില്‍ മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. പേരാവൂർ സ്വദേശി മത്തായിയാണ് (58) അറസ്റ്റിലായത്. ടൗൺ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച അർദ്ധരാത്രിയാണ് പള്ളിക്കുന്ന് കിയോ സ്‌പോര്‍ട്‌സ് ടർഫിൽ മോഷണം നടന്നത്. 11,0000 രൂപയും വിദേശ കറൻസികളും ആണ് ഇയാൾ മോഷ്ടിച്ചത്. തൊരപ്പന്‍, ഓന്ത് മത്തായി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒരു മോഷണക്കേസില്‍ അറസ്റ്റിലായി മൂന്നരക്കൊല്ലത്തെ ജയില്‍വാസത്തിനുശേഷം ഒരുമാസം മുമ്പാണ് പുറത്തിറങ്ങിയത്.

Read Also : താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതല്ല, പെൻഷനാണ് പ്രശ്നം: എല്‍ഡിഎഫ് മറുപടി പറയണമെന്ന് വി മുരളീധരൻ

ഓഫീസ് മുറിയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 10000 രൂപയും 1000 രൂപയുടെ നാണയങ്ങളും വിദേശ കറന്‍സിയും 8000 രൂപ വിലവരുന്ന സണ്‍ഗ്ലാസുമാണ് മോഷ്ടിച്ചത്. ഞായറാഴ്ച രാവിലെ ടര്‍ഫ് അധികൃതര്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. മോഷണദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു.

ടര്‍ഫ് അധികൃതരുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് സമീപത്തെ സി.സി.ടി.വികളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയായത്. എസ്.ഐ നസീബ്, എ.എസ്.ഐമാരായ അജയന്‍, ഗിരീഷ്, രഞ്ജിത്ത്, നാസര്‍, സി.പി.ഒ രാജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button