ഗുരുവായൂർ: വഴിയോര കച്ചവട ശാലയിൽ നിന്ന് ഒരു വയസ്സുള്ള കുട്ടിക്ക് കുടിക്കാൻ മണ്ണെണ്ണ നൽകിയ സംഭവത്തിൽ കർശന നടപടി. നഗരസഭയും ഭക്ഷ്യ സുരക്ഷാ വകുപ്പും ആണ് കർശന നടപടിയുമായി രംഗത്തെത്തിയത്. ഗുരുവായൂർ കിഴക്കേനടയിൽ ദേവസ്വം റോഡിലെ തെരുവു കച്ചവടം ഒഴിപ്പിച്ചു.
ശനിയാഴ്ച രാത്രിയാണ് സംഭവം. വഴിയോര ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച ഒരു വയസുകാരനാണ് വെള്ളത്തിന് പകരം മണ്ണെണ്ണ നൽകിയത്. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വാർഡിലേക്ക് മാറ്റി.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് ആരോഗ്യം വിഭാഗം സ്ക്വാഡ് പരിശോധന കർശനമാക്കി. രാത്രി വഴിയോര കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും 6 കടകൾക്ക് നോട്ടിസ് നൽകുകയും ചെയ്തു.
Post Your Comments