KottayamLatest NewsKeralaNattuvarthaNews

കര്‍ഷകന്റെ ട്രാക്ടറിനുള്ളില്‍ ഉപ്പിട്ട പ്രതി പിടിയില്‍ : ഉപ്പിട്ടതിന് പിന്നിലെ കാരണമിത്

ചേര്‍പ്പുങ്കല്‍ നഴ്സിംഗ് കോളേജ് ഭാഗത്ത് താമസിക്കുന്ന കുമ്മണ്ണാര്‍ വീട്ടില്‍ കുഞ്ഞുമോനെ(70)യാണ് പൊലീസ് പിടികൂടിയത്

കോട്ടയം: കിടങ്ങൂരില്‍ കര്‍ഷകന്റെ ട്രാക്ടറിനുള്ളില്‍ ഉപ്പിട്ട് പ്രതി പിടിയില്‍. ചേര്‍പ്പുങ്കല്‍ നഴ്സിംഗ് കോളേജ് ഭാഗത്ത് താമസിക്കുന്ന കുമ്മണ്ണാര്‍ വീട്ടില്‍ കുഞ്ഞുമോനെ(70)യാണ് പൊലീസ് പിടികൂടിയത്. മാത്തുക്കുട്ടി എന്ന കര്‍ഷകന്റെ ട്രാക്ടറിന്റെ എയര്‍ ഫില്‍റ്ററില്‍ ആണ് ഇയാൾ ഉപ്പിട്ടത്.

പാടത്ത് ഉഴവ് നടക്കുന്നതിനിടെയാണ് സംഭവം. ട്രാക്ടര്‍ സ്റ്റാര്‍‌ട്ടാകാതെ വന്നതോടെ കാരണം പരിശോധിച്ചപ്പോഴാണ് ഉപ്പുകല്ല് നിറച്ചത് കണ്ടെത്തിയത്. തുടര്‍‌ന്ന്, മാത്തുക്കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. നിലം ഉഴുതപ്പോള്‍ പശുവിന് പുല്ല് ലഭിക്കാതെ വന്നതിനെ തുടര്‍ന്നായിരുന്നു ക്ഷീരകര്‍ഷകനായ കുഞ്ഞുമോന്‍ മാത്തുക്കുട്ടിയുടെ ട്രാക്ടറില്‍‌ ഉപ്പിട്ട് പ്രതിഷേധിച്ചത്.

Read Also : റേഷൻ സമരമുണ്ടാകില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ; മുഴുവൻ കമ്മീഷനും കൊടുത്ത് തീർക്കും

മാത്തുക്കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുമോന്‍ പിടിലായിലായത്. എന്നാല്‍ തനിക്ക് ട്രാക്ടറിന്റെ അറ്റക്കുറ്റപ്പണിയ്ക്കുള്ള പണം തന്നാല്‍‌ മതിയെന്നും നിയമനടപടികള്‍ ആവശ്യമില്ലെന്നും കര്‍ഷകന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button