
തിരുനെല്ലി: കാട്ടാനയോടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി മരത്തില്‍ കയറിയ യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു. തിരുനെല്ലി അപാപ്പാ മദ്ധ്യപാടി മല്ലികപാഠ കോളനിയിലെ രാജുവിന്റെയും, ഗാരി യുടേയും മകന്‍ രതീഷ് (24) ആണ് മരിച്ചത്.
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ഭാര്‍ഗിരി എസ്റ്റേറ്റ് ജീവനക്കാരനാണ് രതീഷ്. സുഹൃത്ത് ഗണേഷിനൊപ്പം എസ്റ്റേറ്റില്‍ ആന കാവലിനായി പോയതായിരുന്നു രതീഷ്. രാത്രി പത്ത് മണിയോടെ ഇരുവരെയും കാട്ടാന ഓടിക്കുകയും രക്ഷപ്പെടാന്‍ ഓടി മരത്തില്‍ കയറുകയുമായിരുന്നു. ഇറങ്ങാനുള്ള ശ്രമത്തിനിടെയാണ് രതീഷ് കാല്‍ തെറ്റി താഴെ വീണതെന്നാണ് നിഗമനം.
Read Also : ‘മാധ്യമങ്ങൾ മര്യാദയുടെ സീമകൾ ലംഘിക്കുന്നു, ഇല്ലാത്ത കാര്യങ്ങൾ കൊണ്ടുവന്ന് കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നു’
ഒപ്പമുണ്ടായിരുന്ന ഗണേശന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. താന്‍ മരത്തിന് മുകളിലുണ്ടെന്ന് രതീഷ് ഗണേഷിനോട് ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നതായി രതീഷിന്റെ ബന്ധുക്കള്‍ പറഞ്ഞു. പിന്നീട്, ഗണേഷ് വന്ന് നോക്കുമ്പോൾ രതീഷ് മരത്തിന് താഴെ വീണു കിടക്കുന്നതാണ് കണ്ടത്.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments