KollamNattuvarthaLatest NewsKeralaNews

നിരവധി കേസുകളില്‍ പ്രതി : യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റില്‍

പേരയം വില്ലേജില്‍ പടപ്പക്കര ചേരിയില്‍ കുളഞ്ഞി പൊയ്ക മേലതില്‍ ചട്ടി സജി എന്ന സജീവിനെ (36) കുണ്ടറ പൊലീസ് ആണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്

കുണ്ടറ: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റില്‍. പേരയം വില്ലേജില്‍ പടപ്പക്കര ചേരിയില്‍ കുളഞ്ഞി പൊയ്ക മേലതില്‍ ചട്ടി സജി എന്ന സജീവിനെ (36) കുണ്ടറ പൊലീസ് ആണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

Read Also : ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി സർക്കാർ: ഫുട്‍ബോൾ ലോകകപ്പ് ബ്രസീൽ ഉയർത്തുമെന്ന് ആര്യ രാജേന്ദ്രൻ

കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയില്‍ 25ഓളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കേസുകളെല്ലാം തന്നെ ആയുധംകൊണ്ട് മാരകമായ ദേഹോപദ്രവം ഏൽപ്പിക്കല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, കൊലപാതകശ്രമം, പിടിച്ചുപറി, ബലാത്സംഗശ്രമം തുടങ്ങിയവക്ക് രജിസ്റ്റര്‍ ചെയ്ത കേസുകളാണ്. പ്രതി കുണ്ടറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പേരയം, പടപ്പക്കര എന്നീ സ്ഥലങ്ങളില്‍ നിരന്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടിരുന്നു.

പടപ്പക്കര സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ കോഴിക്കോട് നിന്നാണ് പ്രത്യേക സംഘം പിടികൂടിയത്. കൊല്ലം റൂറല്‍ ജില്ല പൊലീസ് മേധാവി കെ.ബി. രവി നല്‍കിയ റിപ്പോര്‍ട്ടിന്മേലാണ് കലക്ടറുടെ നടപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button